Post Category
നിപ വൈറസ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്
നിപ വൈറസ് ബാധിച്ച് ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അങ്കണവാടികള്‍, കോച്ചിങ് സെന്ററുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
date
- Log in to post comments