Skip to main content

നോര്‍ക്ക റൂട്ട്‌സ്: അപേക്ഷാഫീസ് ഡി.ഡിയായോ ഓണ്‍ലൈനായോ മാത്രം നല്‍കണം

നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയ്ക്ക് പുതുതായി നേരിട്ട് അപേക്ഷിക്കുന്നവരും പുതുക്കുന്നവരും അപേക്ഷാഫീസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കേണ്ടതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ അക്കൗണ്ടിലേയ്ക്ക് എന്‍.ഇ.എഫ്.റ്റി, ആര്‍.റ്റി.ജി.എസ് സംവിധാനങ്ങള്‍ വഴിയും ഫീസ് അടയ്ക്കാം. ഫീസ് അടച്ച രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 1800 425 3939, 0471 233 33 39, norkaroots.net

 

date