Skip to main content

വയോശ്രീ യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

സാമൂഹ്യനീതി വകുപ്പ്  നടപ്പാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി യിലേയ്ക്ക്  ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗര•ാര്‍ക്ക് അപേക്ഷിക്കാം. വീല്‍ചെയര്‍, എല്‍ബോ ക്രച്ചസ്, ഫോള്‍ഡിംഗ് വാക്കര്‍, കേള്‍വി സഹായ ഉപകരണങ്ങള്‍, ട്രൈപ്പോസ്-ടെട്രാപോഡ്, വാക്കിംഗ് സ്റ്റിക്ക്, കൃത്രിമപ്പല്ലുകള്‍, കണ്ണടകള്‍ എന്നിവ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും മറ്റ് വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ അഞ്ചിനകം നല്‍കണം. ഫോണ്‍:  0481-2563980

                                                  (കെ.ഐ.ഒ.പി.ആര്‍-1035/18)

date