പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ടി.എച്ച്.എസ്.എല്‍.സി.യില്‍ ഡി+ ഇല്ലാതെയുള്ള നൂറുശതമാനം വിജയവും ഹയര്‍സെക്കന്‍ഡറിയില്‍ സംസ്ഥാന ശരാശരിയിലും കൂടുതല്‍ വിജയവും കരസ്ഥമാക്കാറുണ്ട്. ഈ കഴിഞ്ഞ ടി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍ ഒരൊറ്റ ഡി+ഉം ഇല്ലാതെ എല്ലാവര്ക്കും 60%ന് മേല്‍ മാര്‍ക്കോട് കൂടിയുള്ള 100% വിജയവും പരീക്ഷയെഴുതിയതില്‍ പകുതിയോളം വിദ്യാര്‍ഥികള്‍ക്കും 90% മാര്‍ക്കും ലഭിച്ചു. ഹയര്‍സെക്കന്‍ഡറിയില്‍ 92% വിജയവുമായി സംസ്ഥാനതലത്തില്‍ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മൂന്നാം സ്ഥാനത്തെത്തി.
ഈ സ്ഥാപനത്തിലെ പഠനം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ പോളിടെക്നിക് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയിലേക്കുള്ള അഡ്മിഷനും പഠനവും സുഗമമാക്കാന്‍ വിദ്യാര്‍ഥികളെ വളരെയധികം സഹായിക്കാറുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ ബയോളജി സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിംഗിന് പുറമെ മെഡിസിന്, പാരാമെഡിസിന്‍ തുടങ്ങിയ കോഴ്സുകള്‍ക്കും ചേരാവുന്നതാണ്. കലാകായിക രംഗങ്ങളിലും സാമൂഹികപ്രവര്‍ത്തനങ്ങളിലും എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം എല്ലാ വര്‍ഷങ്ങളിലും സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ സ്പോര്‍ട്സ്, സംസ്ഥാന ശാസ്ത്രോത്സവങ്ങളിലും അഭിനന്ദനാര്‍ഹങ്ങളായ നേട്ടങ്ങള്‍ കരസ്ഥമാക്കാറുണ്ട്.
ഹയര്‍സെക്കന്‍ഡറി ടെക്നിക്കല്‍ ഗ്രൂപ്പില്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്ള ബയോളജി സയന്‍സ് ഗ്രൂപ്പില്‍ 50 സീറ്റും ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങള്‍ ഉള്ള ഫിസികല്‍ സയന്‍സ് ഗ്രൂപ്പില്‍ 100 സീറ്റും ഉണ്ട്. റെഗുലര്‍ ക്ലാസ്സുകളുടെ കൂടെ താല്പര്യമുള്ളവര്ക്ക് കുറഞ്ഞ ചിലവില്‍ പ്രഗല്ഭരായ അദ്ധ്യാപകര്‍ നല്കുന്ന എന്‍ട്രന്‍സ് കോച്ചിംഗ് സൌകര്യവുമുണ്ട്.
പ്ലസ്വണ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് ഈ മാസം 30 വരെ അപേക്ഷിക്കാം. സംസ്ഥാന, കേന്ദ്ര ബോര്‍ഡില്‍ നിന്നും മലയാളം/ഇംഗ്ലീഷ് മീഡിയം പത്താംതരം പരീക്ഷ എഴുതി വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ സ്കൂള്‍ ഓഫീസില്‍ നേരിട്ട് നല്‍കേണ്ടതാണ്. അപേക്ഷാഫോമും വിശദവിവരങ്ങളും ഐ. എച്ച്. ആര്. ഡി. യുടെ ംംം.ശവൃറ.മര.ശി എന്ന വെബ് സൈറ്റില്‍നിന്നും സ്കൂള്‍ ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ ഓഫീസുമായി 04933-225086 എന്ന ടെലിഫോണ്‍ നമ്പറിലൊ 85470 21210 എന്ന മൊബൈലിലൊ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments