Post Category
സ്വാതന്ത്രസമര സേനാനി മുക്രക്കാട്ട് കുട്ടാപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു..
താനൂരില്‍ ഇന്നലെ അന്തരിച്ച സ്വാതന്ത്രസമര സേനാനി മുക്രക്കാട്ട് കുട്ടാപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ഓഫിസ് പരിസരത്തു സംഘടിപ്പിച്ച പരിപാടി ചെയര്‍പേഴ്സണ്‍ സി.കെ. സുബൈദ അധ്യക്ഷയായി.
പുതുതായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന പരുത്തിമുക്ക്-പാലക്കുറ്റിയഴി- മൂലക്കല് റോഡിനു സ്വാതന്ത്രസമര സേനാനിയുടെ പേരിടുമെന്നു ചടങ്ങില്‍ അനുശോചന പ്രമേയം അവതരിപ്പിച്ച മുനിസിപ്പല്‍ വൈസ് ചെയര്മാന് സി.മുഹമ്മദ് അഷ്റഫ് പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ പിടി.ഇല്യാസ് സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിതീകരിച്ച് എം.പി. അഷ്റഫ്, കെ. രാജഗോപാലന്‍, ടി.അറമുഖന്, ഓ.രാജന്, ഹംസു മേപ്പുറത്ത്, എ.കെ. സിറാജ്, ബാലകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ അനുശോചിച്ചു. റവന്യൂ ഇസ്പെക്ടര്‍ എന്‍.എസ് മോസസ് ബിജു നന്ദി പറഞ്ഞു.
date
- Log in to post comments