പ്രദര്‍ശന വാഹനം പര്യടനം തുടങ്ങി
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. കളക്ട്രേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. എ.ഡി.എം. കെ. രാജന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്. പി. മാത്യു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പത്മകുമാര്‍, കുടുംബശ്രീമിഷന് അസി. കോഓര്‍ഡിനേറ്റര്‍ സാബു സി. മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. വികസന ചിത്രങ്ങളുടെ പ്രദര്‍ശനം, വീഡിയോ ഷോ എന്നിവ ഒരുക്കിയിട്ടുളള വാഹനം പാമ്പാടി, വാഴൂര്‍, പൊന്‍കുന്നം, ഇളങ്ങുളം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട, തിടനാട്, പാറത്തോട്, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്ന് (മെയ് 25) മണിമല, കറുകച്ചാല്‍ , മാടപ്പള്ളി, ചങ്ങനാശ്ശേരി, തെങ്ങണവഴി, പുതുപ്പള്ളി, മണര്‍കാട്, മുത്തോലി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും നാളെ (മെയ് 26) മെഡിക്കല്‍കോളേജ്, ഏറ്റുമാനൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, കുറുപ്പന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കുലശേഖരമംഗലം, ചെമ്പ് എന്നിവിടങ്ങളിലും പര്യടനം നടത്തും.
(കെ.ഐ.ഒ.പി.ആര്-1041/18)
- Log in to post comments