റംസാന് പ്രമാണിച്ച് കെ.എസ്.ആര്.ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും
റംസാനോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി ജൂണ്‍ 13 മുതല്‍ 17 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ നടത്താം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി ഇപ്പോള്‍ പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ ബാംഗ്ലൂര്‍, കൊല്ലൂര്‍-മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കം കൂടാതെ ഈ കാലയളവില്‍ കൃതൃമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksrtconline.com.
പി.എന്‍.എക്സ്.2007/18
- Log in to post comments