ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ്. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് വിദ്യാലയമാകും
എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ്. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് ജില്ലയിലെ ആദ്യ എയ്ഡഡ് സ്മാര്‍ട്ട് വിദ്യാലയമാകും. സ്മാര്‍ട്ട് ക്ലാസ് മുറികളാക്കിയ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (മെയ് 26) ഉച്ചകഴിഞ്ഞ് 2.30 ന് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ആധുനിക രീതിയില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കിച്ചണ്‍ ഉദ്ഘാടനം ജോസ് കെ മാണി എം.പിയും ഹൈസ്‌ക്കൂള്‍ വിഭാഗം സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി എം.എല്‍.എയും നിര്‍വ്വഹിക്കും. മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്യും. ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്സികുട്ടി ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. കെ അരവിന്ദാക്ഷന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷൈല കുമാരി എന്നിവര്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. ദേശീയ ചലച്ചിത്ര ഛായഗ്രഹണ പുരസ്‌ക്കാര ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നിഖില്‍ എസ് പ്രവീണിനെ ചടങ്ങില്‍ ആദരിക്കും. കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി ജില്ലാ പഞ്ചായത്തംഗം സണ്ണി പാമ്പാടി, പ്രിന്‍സിപ്പല്‍ കെ. ജി സന്തോഷ് കുമാര്‍, ഹെഡ്മിസ്ട്രസ് സ്വപ്ന ബി നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
(കെ.ഐ.ഒ.പി.ആര്‍-1053/18)
- Log in to post comments