ജില്ലയില്‍ സംഭരിച്ചത് 3.23 കോടി ലിറ്റര്‍ പാല്
ജില്ലയില്‍ 2017-18 വര്‍ഷത്തില്‍ സംഭരിച്ചത് 3,23,99,761 ലിറ്റര്‍ പാല്. മുന്‍ വര്‍ഷം ഇത് 2.91 കോടി ലിറ്റര്‍ ആയിരുന്നു. 32,11136 ലക്ഷം ലിറ്റര്‍ പാലിന്റെ അധിക ഉല്‍പ്പാദനമാണ് ഉണ്ടായിട്ടുള്ളത്. ആപ്കോസ്, നോണ്‍ ആപ്കോസ് സംഘങ്ങള്‍ മുഖേന 10314 ക്ഷീര കര്‍ഷകരില്‍ നിന്നാണ് പാല് സംഭരണം നടത്തിയത്. ആപ്കോസിന്റെ 229 സംഘങ്ങളും നോണ്‍ ആപ്കോസിന്റെ 21 സംഘങ്ങളുമാണ് ജില്ലയിലുള്ളത്. ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെ യഥാക്രമം 2454760, 2835135, 2738743, 2819636, 2782442, 2572792, 2810094, 2715703, 2812580, 2808901, 2471697, 2573977 ലിറ്റര്‍ പാല് വീതമാണ് സംഭരിച്ചത്. പാല് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് 7.24 കോടി രൂപയുടെ പദ്ധതികളാണ് വിവിധ ബ്ലോക്കുകളിലായി ക്ഷീര വികസന വകുപ്പു നടപ്പാക്കിയിട്ടുള്ളത്. പദ്ധതികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിട്ടുളളത് വാഴൂര്‍ ബ്ലോക്കിലാണ്. 1.42 കോടി രൂപയുടെ ക്ഷീര വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്.ക്ഷീരോല്‍പ്പാദനവും ആവശ്യകതയും തമ്മില്‍ ഇപ്പോഴുള്ള 20 ശതമാനത്തിന്റെ വ്യത്യാസം നികത്തി ഈ വര്‍ഷം പാല്‍ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന് 9.74 കോടി രൂപയുടെ പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കാനൊരുങ്ങുന്നത്.
(കെ.ഐ.ഒ.പി.ആര്-1054/18)
- Log in to post comments