വോട്ട് ചെയ്യാൻ 12 പകരം രേഖകൾ
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സമ്മതിദായക ഫോട്ടോ തിരിച്ചറിയൽ കാർഡ്(ഇ.പി.ഐ.സി) രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താൻ സംവിധാനമുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ള, ഇ.പി.ഐ.സി രേഖ കൈയ്യിലില്ലാത്ത വോട്ടർമാർക്ക് അതിനുപകരമായി സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖകൾ അന്നേ ദിവസം ഉപയോഗിക്കാം. 12 തിരിച്ചറിയൽ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡ്( സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ, പി.എസ്.യുകൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവയോ നൽകുന്ന ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡ്),ബാങ്കോ പോസ്റ്റോഫസിന്റെയോ ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻകാർഡ്, എൻ.പി.ആർന്റെ കീഴിൽ ആർ.ജി.ഐ വിതരണം ചെയ്ത സ്മാർട് കാർഡ്, തൊഴിലുറപ്പ് ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെൻഷൻ ബുക്ക്, തിരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിഞ്ഞ അംഗീകൃത വോട്ടേഴ്‌സ് സ്‌ളിപ്പ്, എം.പി, എം.എൽ.എ,എം.എൽ.സി മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് , ആധാർ കാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
(പി.എൻ.എ 1112/ 2018)
- Log in to post comments