Post Category
സംഗീതശില്‍പ്പവും ചെറുനാടകവും അവതരിപ്പിച്ച് ജില്ലാ ജി.എസ്.ടി വകുപ്പ് ശ്രദ്ധേയമായി
നിറവ് 2018 സമാപനവേദിയില്‍ സംഗീതശില്‍പ്പവും ചെറുനാടകവും അവതരിപ്പിച്ച് ജില്ലാ ചരക്ക്സേവന നികുതി വകുപ്പ് ജനശ്രദ്ധ നേടി. ജി.എസ്.ടി ബില്ലുകള്‍ ചോദിച്ച് വാങ്ങി നികുതി നല്കി പൗരബോധം വളര്ത്തിയെടുത്ത് രാജ്യപുരോഗതിയില്‍ അഭിമാനം കൊള്ളുക എ ലക്ഷ്യത്തോടുകൂടിയാണ് ചെറുനാടകം അവതരിപ്പിച്ചത്. പ്രശസ്ത നാടകകൃത്തുക്കളായ ജോസ് വെ'ിക്കുഴ, മോബിന് മോഹന്‍ എിവര്‍ പരിശീലിപ്പിച്ച നാടകത്തില്‍ അഭിനേതാക്കളായത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തയൊണ് . സംഗീത ശില്പ്പത്തിന് വേണ്ടി കവിയും സാഹിത്യകാരനുമായ കെ.ആര്‍. രാമചന്ദ്രന് രചിച്ച വരികള്ക്ക് പാലാ തങ്കച്ചനാണ് ഈണം നല്കിയത്.
മേളയിലെ സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയ ജി.എസ്.ടി സംബന്ധമായ ചോദ്യാവലികള്‍ പൂരിപ്പിച്ചുള്ള നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
date
- Log in to post comments