എം.ജി. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) കീഴില്‍ എം.ജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829-264177), കട്ടപ്പന (0868-250160), കോന്നി (04682-349731), മല്ലപ്പള്ളി (0469-2681426), മറയൂര്‍ (04865-253010), നെടുംകണ്ടം (04868-234472), പയ്യപാടി (പുതുപ്പള്ളി) 0481-2351631, പീരുമേട് (04869-232373), തൊടൂപുഴ (04862-228447), പുത്തന്‍വേലിക്കര (04842-487790) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് രജിസ്ട്രേഷന് ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭിക്കും.
പി.എന്‍.എക്സ്.2078/18
- Log in to post comments