Post Category
മിഠായി: പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മേയ് 31)
പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മേയ് 31) രാവിലെ 9.30 ന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളേജുകളിലെ ടൈപ്പ് 1 സെന്ററുകളുടെ ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
പി.എന്‍.എക്‌സ്.2082/18
date
- Log in to post comments