Skip to main content

ഇടുക്കി-തങ്കമണി-ശാന്തിഗ്രാം റോഡ് നിര്‍മാണോദ്ഘാടനം: മന്ത്രി ജി.സുധാകരന്‍

           ഇടുക്കി- തങ്കമണി- നാലുമുക്ക്- ശാന്തിഗ്രാം റോഡിന്റെ നിര്‍മാണോദ്ഘാടനം മെയ് 31ന് വൈകി'് 5.30ന് ശാന്തിഗ്രാമില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. അഡ്വ.ജോയിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും.
      സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിും 17 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിക്കുത്. ഇടുക്കി ജില്ല രൂപീകൃതമായ ശേഷം സി.ആര്‍.എഫ് ഫണ്ട് ജില്ലയ്ക്ക് ആദ്യമായാണ് ലഭിക്കുത്. ഉദ്ഘാടനയോഗത്തില്‍ എക്‌സി.എന്‍ജിനീയര്‍ ദീപ.റ്റി റിപ്പോര്‍'വതരിപ്പിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ക'പ്പന 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി,  കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി. വര്‍ഗീസ,് ഇര'യാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി. അഗസ്റ്റിന്‍, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലാപഞ്ചായത്തംഗം നിര്‍മ്മല നന്ദകുമാര്‍, ത്രിതലഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ      രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗതസംഘം കവീനര്‍ പി.ബി ഷാജി സ്വാഗതവും മൂാര്‍ ദേശീയപാതാ വിഭാഗം അസി. എക്‌സി.എന്‍ജിനീയര്‍ റെക്‌സ് ഫെലിക്‌സ് നന്ദിയും പറയും.

date