Post Category
മലമ്പനി : ബോധനവല്‍ക്കരണവും രക്ത പരിശോധനയും നടത്തി.
മലപ്പുറം നഗരസഭാ പ്രദേശത്ത് മലമ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എം.എസ്.പി ക്യാമ്പ് പ്രദേശത്ത് ബോധവല്‍ക്കരണ - രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ബി.സി.ഐ.ഡി സര്‍ക്കിള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ മലേറിയ ഓഫീസര്‍ മോഹനദാസന്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഗോപാലന്‍. ടി.എം, ആരോഗ്യ പ്രവര്‍ത്തകര്‍, കോ-ഓപ്പറേറ്റീവ് ആശുപത്രി നേഴ്‌സിങ് വിദ്യാര്‍ഥികള്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
date
- Log in to post comments