Post Category
മോക്ക് എക്‌സസൈസ് ഇന്ന്
മേജര്‍ ആക്‌സിഡന്റ് ഹസാഡ് യൂണിറ്റുമായി ചേര്‍ന്നുളള ഓഫ്‌സൈറ്റ് മോക്ക് എക്‌സസൈസ് നടത്തുന്നതിന് മുന്നോടിയായിട്ടുളള ടേബില്‍ ടോപ് എക്‌സസൈസ് ഇന്ന് (ജൂണ്‍ 1) ഉച്ചയക്ക് രണ്ടിന് വൈക്കം താലൂക്ക് വെള്ളൂര്‍ എച്ച്.എന്‍.എല്‍ ക്ലബ് ഹൗസില്‍ നടക്കും. എല്‍പിജി വാതകവും ക്ലോറിന്‍ വാതകവും ചേര്‍ന്നുണ്ടാകുന്ന അപകടങ്ങളെ ആസ്പദമാക്കിയാണ് എക്‌സസൈസ്. മോക് എക്‌സസൈസ് നാളെ (ജൂണ്‍ 2) രാവിലെ 10ന് വെള്ളൂര്‍ പഞ്ചായത്തിലെ മേലാവൂര്‍ ജാതിക്കാ മലയിലുളള മരിയാ പ്രെട്രോളിയം പ്രൈവറ്റ് ലിമിറ്റഡിന്റെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലും നടക്കും.
(കെ.ഐ.ഒ.പി.ആര്‍-1109/18)
date
- Log in to post comments