Post Category
പുകയില വിരുദ്ധദിനം ആചരിച്ചു
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റാലി ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി ഫ്ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ. അബ്ദുള്‍ കലാം മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ക്യാന്‍സര്‍ കണ്‍സേണ്‍ ഇന്ത്യയുടെയും ബസേലിയസ് കോളേജ് എന്‍,എന്‍എസ്.എസ് യൂണിറ്റിന്റേയും സഹകരണത്തോടെ ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസി. എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഘുലേഖ വിതരണം, ഫ്ളാഷ് മോബ് എന്നിവയും നടത്തി. .
(കെ.ഐ.ഒ.പി.ആര്-1112/18)
date
- Log in to post comments