Skip to main content

പിന്നാക്ക പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും ഗ്രാന്റും: ഇപ്പോള്‍ അപേക്ഷിക്കാം

 

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പടെ) തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി, നൈപുണ്യ പരിശീലനം നല്‍കി, ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വികസന വകുപ്പ് ഡയറക്ടറേറ്റുമായോ, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: തിരുവനന്തപുരം 0471-2727379, എറണാകുളം 0484-2429130, കോഴിക്കോട് 0495-2377786, ഇ-മെയില്‍: obcdirectorate@gmail.com

പി.എന്‍.എക്‌സ്.2130/18

date