Skip to main content

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു

 

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ചികിത്സതേടിയെത്തുന്ന രോഗികള്‍ക്കു സൗകര്യപ്രദമായ രീതിയില്‍  ആശുപത്രിയുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30വരെ ആയി ദീര്‍ഘിപ്പിച്ചു. പരിശോധന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ ആയിരിക്കും.  മേയ് 16 മുതല്‍ ഈ സമയക്രമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലുളള വര്‍ദ്ധനവു കൂടി കണക്കിലെടുത്താണിത്.

ഡോക്ടറെ കാണുന്നതിനു മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നതിന്  0484 2411700 എന്ന ഫോണ്‍ നമ്പറില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ വിളിക്കാം.  തെരഞ്ഞെടുക്കപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ശസ്ത്രക്രിയാ സൗകര്യവും തുടരന്നുളള കിടത്തിചികിത്സയും സി.സി.ആര്‍.സിയില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.2141/18

date