Skip to main content

തൃപ്പൂണിത്തുറ വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കണം: താലൂക്ക് വികസനസമിതി

 

 

കൊച്ചി: തൃപ്പൂണിത്തുറ വില്ലേജ് ഓഫീസ് വൈറ്റില ഹബ്ബിനടുത്തുള്ള കെട്ടിടത്തില്‍ നിന്നും വൈറ്റിലയിലെ ദേശീയപാതാ സ്ഥലമെടുപ്പ് ഓഫീസിലേക്ക് താത്കാലികമായി മാറ്റി സ്ഥാപിക്കാന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. നിലവില്‍ മെട്രോയുടെ പണി പൂര്‍ത്തിയാക്കി പുതിയ വില്ലേജ് കെട്ടിടം സജ്ജമാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും കാലതാമസം വരുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം. എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍പി.ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

 

ജെ.എല്‍.എന്‍ മെട്രോ സ്‌റ്റേഷന്റെ പേര് ജവഹര്‍ലാല്‍ നെഹ്‌റു മേട്രോ സ്‌റ്റേഷന്‍ എന്ന് പൂര്‍ണ നാമധേയം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ വികസന സമിതി ആവശ്യപ്പെട്ടു.

 

സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്ന കയ്യേറ്റക്കാരെ ഉടനടി ഒഴിപ്പിക്കുക, മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്നീ നിര്‍ദേശങ്ങളും വികസനസമിതിയിലുയര്‍ന്നു. വെണ്ണല സ്‌കൂള്‍ പരിസരവും, കലൂര്‍--കതൃക്കടവ് പാലത്തിന് അടിഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്ക#ാന്‍ കോര്‍പറേഷന്‍ അധികൃതരോട് സമിതി ആവശ്യപ്പെട്ടു.

 

കക്കൂസ് മാലിന്യങ്ങള്‍ വഹിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നിറവും ജി.പി.എസ് സൗകര്യവും നല്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.  ഫ്‌ലാറ്റുകളിലെ മാലിന്യ സംസ്‌കരണത്തിന് കര്‍ശന നിര്‍ദേശവും നല്‍കണം. കാക്കനാട് - ഇടപ്പള്ളി സര്‍ക്കുലര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിനും തുതിയൂര്‍ ഭാഗത്തേയ്ക്കുള്ള രാത്രികാല ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിും  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

 

യോഗത്തില്‍  തഹസില്‍ദാര്‍ വൃന്ദ ദേവി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ സജയന്‍ ജി, കെഎസ്ഇബി അസി എഞ്ചിനീയര്‍ ബൈജു, കൊച്ചി നഗരസഭ അസി എഞ്ചിനീയര്‍പാര്‍വതി ഉണ്ണിത്താന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ റൈമണ്ട്, അസി മോട്ടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് വി പി, വിവിധ രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date