Skip to main content

ഡിഎല്‍ഇഡി (ഹിന്ദി) കോഴ്‌സ് പ്രവേശനം : യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ (ഡിഎല്‍ഇഡി) ഹിന്ദി കോഴ്‌സിന് തിരുവനന്തപുരം, തൃശൂര്‍ സര്‍ക്കാര്‍ ട്രെയിനിംഗ് സെന്ററുകളില്‍ പ്രവേശനം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിശ്ചിത തീയതിക്കകം അപേക്ഷ സമര്‍പ്പിച്ച യോഗ്യരായവരുടെ ലിസ്റ്റ് www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ജൂണ്‍ എഴ്, എട്ട് തീയതികളില്‍ ബന്ധപ്പെട്ട സെന്ററുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം.  നിശ്ചിത തീയതിക്കകം  അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ബന്ധപ്പെട്ട സെന്ററുകളില്‍ ജൂണ്‍ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2158/18

date