ഹരിതം - സഹകരണം പദ്ധതിയില്‍ സഹകരണ വകുപ്പ് ഇന്ന് 10000 പ്ലാവിന്‍ തൈകള്‍ നടന്നു
ഹരിതം- സഹകരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സഹകരണ വകുപ്പ് സഹകരണ സംഘങ്ങള്‍ മുഖേന (ജൂണ്‍ 5) പരിസ്ഥിതി ദിനത്തില്‍ 10000 പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനമൊട്ടകെ സഹകരണ വകുപ്പ് 1 ലക്ഷം പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള സര്‍ക്കാര്‍ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചക്കയുടെ പ്രാധാന്യം എല്ലായിടത്തും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി 2017 -ല്‍ സഹകരണ വകുപ്പ് സംസ്ഥാനമൊട്ടാകെ സഹകരണ സംഘങ്ങള്‍ വഴി 5 ലക്ഷം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. 'ഹരിതം സഹകരണം' എന്ന പേരില്‍ നടപ്പിലാക്കിയ ഈ പദ്ധതി വന്‍ വിജയമായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ച്ചയായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2018 മുതല്‍ 2022 വരെയുള്ള 5 വര്‍ഷക്കാലം 'തീം ട്രീസ് ഓഫ് കേരള' എന്ന പേരില്‍ കേരളത്തിന്റെ തനത് വൃക്ഷങ്ങളായ പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നീ 5 ഇനം വൃക്ഷ തൈകള്‍ ഒരോ വര്‍ഷവും ഒരു ഇനം വീതം 1 ലക്ഷം തൈകള്‍ പ്രകാരം 5 ലക്ഷം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുന്നതാണ്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 30 ന് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സി.കെ. ഗിരിശന്‍ പിള്ള അദ്ധ്യക്ഷത വഹിക്കും.
(എം.പി.എം 1483/2018)
അനര്‍ഹര്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണം
പെരിന്തല്‍മണ്ണ താലൂക്കില്‍ ഉള്‍പ്പെട്ട മുന്‍ഗണന, ഏ.ഏ.വൈ കാര്‍ഡുടമകള്‍, അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നുണ്ടെങ്കില്‍ ജൂണ്‍ 15നകം കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വീടുള്ളവരോ, കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കൂടി ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരോ, പ്രതിമാസ വരുമാനം 25,000/- രൂപയില്‍ കൂടുതല്‍ ഉള്ളവരോ, സ്വന്തമായി നാല് ചക്രവാഹനം ഉള്ളവരോ, സര്‍ക്കാര്‍ ജോലി/പെന്‍ഷന്‍ ഉള്ളവരോ, (പ്രതിമാസം 5,000/- രൂപയില്‍ കൂടുതല്‍ ഉള്ളവര്‍) ആണ് കാര്‍ഡുകള്‍ തിരിച്ചു നല്‍കേണ്ടത്. അല്ലാത്ത പക്ഷം ഓഫീസില്‍ നിന്നും നിയോഗിക്കപ്പെട്ട ജീവനക്കാരന്‍ കാര്‍ഡ് പിടിച്ചെടുക്കും. ഇവരില്‍ നിന്നും 2016 നവംബര്‍ ഒന്നു മുതലുള്ള കാലയളവില്‍ കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ മാര്‍ക്കറ്റ് വില ഈടാക്കും. അവശ്യ സാധന നിയമ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്യും. അനര്‍ഹമായി മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടികളും കൈക്കൊള്ളുമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments