Skip to main content

പട്ടികജാതി പ്രമോട്ടര്‍ നിയമനം

    ജില്ലയിലെ ബ്ലോക്ക് / നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ പെരുമണ്ണ ക്ലാരി, പുലാമന്തേങറ്റ, ഏലംകുളം, തൃക്കലങ്ങോട്, വേങ്ങര പഞ്ചായത്തുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരും പ്രീഡിഗ്രി /പ്ലസ്ടു പാസ്സായവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായിരിക്കണം.  പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ  പ്രൊമോട്ടര്‍ക്ക് റസിഡന്റ് ട്യൂട്ടറുടെ ചുമതല വഹിക്കേണ്ടതിനാല്‍ ഇവരുടെ യോഗ്യത ബിരുദമായിരിക്കും.  ബി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂണ്‍ 12ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  ഫോണ്‍ 0483 2734901.

date