Skip to main content

പരിസ്ഥിതിദിനം ജില്ലാതല ഉദ്ഘാടനം ഗവ.കോളജില്‍:          4,49,000 തൈകള്‍ വിതരണം ചെയ്യും

    ജില്ലയില്‍ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി  വനം വകുപ്പ് പൊതുജനങ്ങള്‍ക്കും മറ്റ് സന്നദ്ധസംഘടനകള്‍ക്കുമായി 4,49,000 തൈകള്‍ വിതരണം ചെയ്യും.  പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജുണ്‍ 5) രാവിലെ 10.30ന്  കാസര്‍കോട് ഗവ. കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍വഹിക്കും. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിക്കും.  കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, മറ്റുജില്ലാതല ഉദ്യോഗസ്ഥര്‍  എന്നിവര്‍ സംബന്ധിക്കും.
    ഇടയിലക്കാട് (8547603834), ചേറ്റുകുണ്ട് (8547603837), മാണിക്കോത്ത് (8547603835), അണങ്കൂര്‍ (8547603840), കോട്ടൂര്‍ (8547603843), മജീര്‍പ്പളള (8547603842) എന്നീ നഴ്‌സറികളില്‍ നിന്നാണ് തൈകള്‍ വിതരണം ചെയ്യുന്നത്.
  

date