Post Category
കടലേറ്റം : കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
രൂക്ഷമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മേഖലയിലെ എറിയാട് ഭാഗത്തു നിന്ന് 158 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എറിയാട് കെ.വി.എച്ച്. സ്കൂളില്‍ 19 കുടുംബങ്ങളിലെ 70 പേരെയും എറിയാട് എ.എം.ഐ.യു.പി. സ്കൂളില്‍ 24 കുടുംബങ്ങളിലെ 88 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍ കടലേറ്റം കുറഞ്ഞതിനെ തുടര്‍ന്ന് എടവിലങ്ങില്‍ മാറ്റിപ്പാര്‍പ്പിച്ച നാല് കുടുംബങ്ങളെ ഇന്നലെ (ചൊവ്വ) തിരികെ എത്തിച്ചു. കടലേറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കടലോരമേഖലയിലുള്ളവര്ക്ക് അതീവ ജാഗ്രതാനിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
date
- Log in to post comments