പോലീസ് അക്കാദമി വാര്‍ഷികം ഇന്ന് : ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് (മെയ് 29) ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30 നാണ് പരിപാടി. ഉദ്ഘാടനശേഷം പ്രഭാഷണ പരമ്പരയിലെ പ്രഥമ പ്രഭാഷണവും ഗവര്‍ണ്ണര്‍ നിര്‍വഹിക്കും. യോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അദ്ധ്യക്ഷത വഹിക്കും. പോലീസ് ട്രെയ്നിങ്ങിനെ കുറിച്ചുളള സെമിനാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സീനിയര്‍ സെക്യൂരിറ്റി അഡ്വൈസര്‍ കെ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ദിനാഘോഷത്തിന്റെ ഭാഗമായി പരിശീലനത്തിനുളള ആയിരത്തോളം ട്രെയ്നികള്‍ വൃക്ഷത്തൈ നടുന്നതിന്റെയും അഞ്ചു കി.മീ ദൈര്‍ഘ്യമുളള റണ്ണിംഗ് ട്രാക്കിന്റെയും ഉദ്ഘാടനവും കെ പി വിജയകുമാര്‍ നിര്‍വഹിക്കും. കേരള പോലീസ് അക്കാദമിയില്‍ പുതുക്കിപ്പണിത്ത സ്വിമ്മിങ്ങ് പൂളിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വഹിക്കും. ചടങ്ങില്‍ വകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുക്കും. കേരള പോലീസ് അക്കാദമി ഡയറക്ടറും എ ഡി ജി പി യുമായ ഡോ. ബി സന്ധ്യ സ്വാഗതവും ഡി ഐ ജി (ട്രെയിനിങ്ങ്) അനൂപ് കുരുവിള ജോണ്‍ നന്ദിയും പറയും.
- Log in to post comments