ചക്കയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് സെമിനാര്‍
വിദേശ രാജ്യങ്ങളില്‍ ചക്കയുടെ പ്രാധാന്യം വര്‍ധിച്ചു വരുന്നത് സര്‍ക്കാരുകള്‍ കണ്ടറിയണമെന്ന് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ കാര്‍ഷിക സെമിനാറില്‍ ആവശ്യം. മലയാളികള്‍ ചക്കയെ അപകര്‍ഷതാബോധത്തോടെ കാണുന്ന സമീപനത്തിനും മാറ്റം വരുത്തണമെന്നും വിവിധ വിഷയങ്ങളില്‍ ആവശ്യമുയര്‍ന്നു.
വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ചൈന, ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ ചക്ക ഉല്പാദനത്തിലും വിപണനത്തിലും വന്നിട്ടുള്ള വളര്‍ച്ച അത്ഭുതകരമാണ്. ചക്കയെ രണ്ടാം കിട ഫലമായി കാണുന്ന സമീപനം തന്നെ നാം മാറ്റിയെടുക്കണം. ചക്ക കൃഷിയ്ക്കായി ഒരു നയം തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. വിയറ്റ്നാം പോലുള്ള കൊച്ചുരാജ്യത്ത് 60,000 ത്തോളം പ്ലാവുകളുണ്ടെന്നാണ് കണക്ക്. 10,000 ഹെക്ടറില്‍ ചക്കകൃഷിയാണ് ഇവിടെ നടക്കുന്നത്. മികച്ച പ്രോസസ്സിങ്ങിലൂടെയാണ് ഈ രാജ്യങ്ങളിലെല്ലാം ചക്കയെ വിപണനത്തിനായി തയ്യാറാക്കുന്നത്. ചക്കയുടെ ഓണ്‍ലൈന്‍ വില്പന പോലും ഇവിടെ നടക്കുന്നുണ്ട്. 1988 മുതല്‍ മാത്രമാണ് ചൈനയില്‍ പ്ലാവിന്‍ കൃഷി ആരംഭിക്കുന്നത്. ചുരുങ്ങിയ കാലും കൊണ്ട് തന്നെ ഇവര്‍ ചക്കയുല്‍പ്പാദനത്തില്‍ മുന്‍പന്തിയിലേക്കെത്തുകയാണ്. ഇവിടെ ചക്ക കൃഷിയ്ക്കായി ഒരു റഗുലര്‍ പരിശീലന കേന്ദ്രം തന്നെ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ ചക്ക കൃഷിയെ നോക്കികാണുന്ന രീതിയിലാണ് വ്യത്യാസം വരുത്തേണ്ടത്. ഉത്തരേന്ത്യയില്‍ ചക്കയെ വിപണന സാധ്യതയുള്ള ഉല്പന്നമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ജോലി, വരുമാനം എന്നീ കാര്യങ്ങളില്‍ ചക്കയുടെ സാധ്യതകള്‍ പരിശോധിക്കണം. ചക്കയെ പച്ചക്കറിയുടെ വിഭാഗത്തില്‍ പെടുത്തണം. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ചക്കകള്‍ കൊണ്ട് 30 ലക്ഷം പപ്പടങ്ങള്‍ വരെ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂഡില്‍സ്, ചക്ക ഇഡ്ഡലി എന്നിവയെല്ലാം അവര്‍ പരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നാലുമാസം ചക്ക കൃഷി എന്ന രീതി മാറ്റി 12 മാസവും ചക്ക കൃഷി ചെയ്യാനുള്ള സംവിധാനങ്ങള്‍ ആവിഷ്കരിച്ചെടുക്കേണ്ടതുണ്ടതുണ്ടെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
'ചക്ക കൃഷിയിലെ സാധ്യതകളും വെല്ലുവിളകളും' എന്ന വിഷയത്തില്‍ കാസറഗോഡ് ഡെവലപ്പ്മെന്‍റ് ജേര്‍ണലിസ്റ്റ് ശ്രീപദ്രേ, 'ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍', എന്ന വിഷയത്തില്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് കൃഷി എന്‍ജിനീയറിങ്ങ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. കെ.പി സുധീര്‍, 'ആരോഗ്യം ചക്കയിലൂടെ' എന്ന വിഷയത്തില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ബി. സതീശന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. പി. രാജേന്ദ്രന്‍ മോഡറേറ്ററായിരുന്നു.
- Log in to post comments