Skip to main content

മന്ത്രിസഭ വാര്‍ഷികം :  വ്യവസായ സെമിനാര്‍ ഇന്ന്

സംസ്ഥാന മന്ത്രിസഭ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (മെയ് 25) തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വ്യവസായ സെമിനാര്‍ സംഘടിപ്പിക്കും. വ്യവസായ-കായിക-യുവജനകാര്യ വകുപ്പ്മന്ത്രി എ.സി.മൊയതീന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് ആമുഖപ്രഭാഷണം നടത്തും.
    തുടര്‍ന്ന് 'പ്രാദേശിക സാമ്പത്തിക വികസനത്തില്‍ അതിസൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ പ്രാധാന്യം', 'സംരംഭകത്വവല്‍ക്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക്', 'കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍ ആക്ട്-2017' എന്നീ വിഷയങ്ങളില്‍ യഥാക്രമം മൈക്കല്‍ തരകന്‍, സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. കെ.എന്‍.ഹരിലാല്‍, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.എം.ബീന ഐ.എ.എസ് എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും. ജില്ലാ ആസൂത്രണസമിതി ഗവ.നോമിനി ഡോ.എം.എന്‍. സുധാകരന്‍ മോഡറേറ്ററാവും. എന്‍.ഐ.പി. എം.ആര്‍ ജോയിന്‍റ് ഡയറക്ടര്‍ ചന്ദ്രബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സുഭാഷിണി, ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജെന്നിടീച്ചര്‍ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുചര്‍ച്ചയില്‍ വ്യവസായികള്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ഡോ.കെ.എസ്. കൃപകുമാര്‍ നന്ദിയും പറയും. 

date