ദേശീയതയെ വംശീയത വിഴുങ്ങുന്നു: ഡോ.കെ.എസ്. രവികുമാര്‍
ഇന്ത്യന്‍ ബഹുസ്വരതയേയും ദേശീയതയേയും വംശീയത വിഴുങ്ങുകയാണെന്ന് സാഹിത്യനിരൂപകനും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്. രവികുമാര്‍ പറഞ്ഞു.
മന്ത്രിസഭ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ 'ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണവും സാഹിത്യപശ്ചാത്തലവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാം നില്‍ക്കുന്നത് വലിയ വംശീയ വെല്ലുവിളികള്‍ക്കു മുന്നിലാണ്. ദേശീയതയ്ക്ക് വംശീയ ശക്തികള്‍ പ്രത്യേക ചിഹ്നങ്ങള്‍ കല്പിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന ആശയം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ സാഹിത്യം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇന്നത്തെ മലയാള സാഹിത്യം സൂക്ഷ്മതലത്തില്‍ ആധിപത്യ ശക്തികള്‍ക്കെതിരായി പ്രതിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് വിഷയാവതരണം നടത്തി. ദേശീയത ആധുനിക കാലത്ത് ഉയര്‍ന്നുവന്ന പുതിയ സ്വത്വമാണ്. ഇന്നത്തെ ഇന്ത്യന്‍ ദേശീയത പൂര്‍ണമായും വസ്തുനിഷ്ഠമല്ലെന്നും ദേശീയ രൂപീകരണം വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗ്ഗാത്മക പ്രാദേശികതയാണ് ദേശീയതയുടെ ന്യൂക്ലിയസ് എന്നും വളര്‍ന്നു വരുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും കെ.ഇ.എന്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. സുപ്രിയ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ടി.ആര്‍. മായ എന്നിവര്‍ പങ്കെടുത്തു.
പൂമല ആരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം 26 ന്
ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച പൂമല ആരോഗ്യകേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മെയ് 26 ഉച്ചയ്ക്ക് 12 ന് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ഡോ. പി കെ ബിജു എം പി, അനില്‍ അക്കര എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡേവിഡ് ജോണ്‍ ഡി മോറിസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍, ആരോഗ്യ-സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എച്ച് സുഭാഷ്, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലൈജു സി എടക്കളത്തൂര്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ ശ്രീജ, ജില്ലാ പഞ്ചായത്തംഗം പി ആര്‍ സുരേഷ് ബാബു എന്നിവര്‍ ആശംസ നേരും. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചയാത്ത് പ്രസിഡണ്ട് ബിന്ദു ബെന്നി സ്വാഗതവും പൂമല പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീരാജ് നന്ദിയും പറയും.
- Log in to post comments