Skip to main content

പ്രോത്സാഹന സമ്മാനം

 ഈ അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഹയര്‍ സെക്കണ്ടറി, ഡിപ്ലോമ, ഡിഗ്രി, പി ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നീ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും ബ്ലോക്ക് /മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിനകം ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഫോണ്‍ : 0487-2360381.

date