Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 28 മുതല്‍
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് (കാറ്റഗറി നമ്പര്‍ 071/71) തസ്തികയുടെ മെയ് 18 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 28 മുതല്‍ ജൂണ്‍ 19 വരെയുളള 17 പ്രവര്‍ത്തി ദിനങ്ങളില്‍ തൃശൂര്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, ജനനതീയതി, വിദ്യഭ്യാസ യോഗ്യത, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങള്‍ സ്കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി നിശ്ചയിച്ച ദിവസത്തിലും സമയത്തും പി എസ് സി ജില്ലാ ഓഫീസില്‍ നേരിട്ട് എത്തണം. കൂടാതെ കമ്മീഷന്‍റെ ഹോം പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത സമ്മതപത്രവും അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ പ്രൊഫൈലില്‍ ലഭിക്കും.
date
- Log in to post comments