അരിമാര്‍ക്കറ്റ് പിടിക്കാന്‍ കുടുംബശ്രീയുടെ 'ഇതള്‍ ജീവ' അരി
കുടുംബശ്രീ വനിതാകര്‍ഷകര്‍ ഉല്പാദിപ്പിച്ച അരി 'സമഗ്ര' മേളയില്‍. കുടുംബശ്രീ ജില്ലാമിഷന്റെ വിവിധ സിഡിഎസുകളിലെ വനിതാകര്‍ഷകര്‍ ഉല്പാദിപ്പിച്ച ആറിനം അരിയാണ് തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ വില്പന നടത്തുന്നത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സമഗ്ര മേളയില്‍ 'ഇതള്‍ ജീവ' എന്ന പേരിലാണ് ഇവര്‍ അരി വില്പന നടത്തുന്നത്. കൊണ്ടാഴി സിഡിഎസിലെ വയല്റൈസ്, വരവൂര്‍ സിഡിഎസിലെ വരവൂര്‍, അന്നമനട സിഡിഎസിലെ ആലത്തൂര്‍, തെക്കുംകര സിഡിഎസിലെ മച്ചാട് മട്ട, മാടക്കത്തറ സിഡിഎസിലെ മാടക്കത്തറ, നടത്തറ സിഡിഎസിലെ നടത്തറ എന്നീ അരികളാണ് വില്പനക്കു വെച്ചിട്ടുള്ളത്. അഞ്ചു കി.ഗ്രാം വീതമുള്ള പാക്കറ്റിന് 300 രൂപ മുതലാണ് വില.
മഹിള കിസാന്‍, സശാക്തീകരണ്‍, പരിയോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായാണ് സംഘകൃഷിയായി കുടുംബശ്രീ വനിതകള്‍ ഇത്തരം സംരംഭത്തിലേര്പ്പെട്ടത്. നാല് പേര് വീതം ഗ്രൂപ്പുകളായി തിരിഞ്ഞാണ് കൃഷിയും പരിചരണവും. അതാത് സിഡിഎസ് കിലോഗ്രാമിന് 30 രൂപ നിരക്കില്‍ നെല്ല് സംഭരിച്ചെടുക്കും. ഓരോ ബ്ലോക്കില്‍ നിന്നും മാസ്റ്റര്‍ കര്‍ഷകരെ തിരഞ്ഞെടുത്താണ് അരിയുല്പ്പാദനത്തിനുള്ള പദ്ധതികള്‍ക്ക് രൂപരേഖയുണ്ടാക്കുന്നത്.
- Log in to post comments