Post Category
ഹൈഡ്രോഗ്രാഫിക് സര്‍വെ മദ്ധ്യമേഖല ഓഫീസ് ഉദ്ഘാടനം 21 ന്
ഹൈഡ്രോഗ്രാഫിക് സര്‍വെ വിഭാഗത്തിന്‍റെ മദ്ധ്യേമേഖല ഓഫീസിന്‍റെ പുതിയ കെട്ടിടം തുറമുഖം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. മെയ് 21 രാവിലെ 11 ന് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നടക്കുന്ന പരിപാടിയില്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്‍റ് എം പി മുഖ്യാതിഥിയാകും. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൊടുങ്ങല്ലുര്‍ നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ തങ്കമണി സുബ്രഹ്മണ്യന്‍, സി എന്‍ രാമാനന്ദന്‍ തുടങ്ങിയവര്‍ ആശംസ നേരും. ചീഫ് ഹൈഡ്രോഗ്രാഫര്‍ എം പി സുരേന്ദ്രലാല്‍ സ്വാഗതവും അസിസ്റ്റന്‍റ് മറൈന്‍ സര്‍വെയര്‍ മഞ്ജു ദാമോദരന്‍ നന്ദിയും പറയും.
date
- Log in to post comments