Skip to main content

ക്രൂയിസ് ടൂറിസം സെമിനാര്‍ 22 ന്

മലബാറിലെ നദികളിലൂടെയും കായലിലൂടെയുമുള്ള വിനോദ വിജ്ഞാനജലയാത്ര ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയായ മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു. ഇതിനോടനുബന്ധിച്ച്  22 ന് രാവിലെ 10 മണിക്ക് മാടായി കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം- ഉത്തരവാദിത്വ ടൂറിസം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.   പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9847010904, 9645454500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.    സെമിനാറില്‍ ടൂറിസം സംരഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാം.

date