Skip to main content

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

    പിാേക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പിാേക്ക വിഭാഗത്തില്‍പ്പെ'  (ഒ.ബി.സി)  വാര്‍ഷിക കുടുംബ വരുമാന പരിധി 3,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 10 ലക്ഷം രൂപവരെയും ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെ' (ക്രിസ്ത്യന്‍, മുസ്ലീം മുതലായവ) വാര്‍ഷിക കുടുംബവരുമാന പരിധി 6,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 30 ലക്ഷം രൂപ വരെയും സ്വയംതൊഴില്‍ പദ്ധതിക്കായി കുറഞ്ഞ പലിശനിരക്കില്‍  വായ്പ അനുവദിക്കുു. അപേക്ഷകന്റെ പ്രായപരിധി 18 മുതല്‍ 55 വരെയാണ്. വായ്പക്ക് ജാമ്യം ആവശ്യമാണ്. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ ചെറുതോണിയിലുള്ള ജില്ലാ ഓഫീസില്‍ നിും 10 മണിമുതല്‍ 3 മണിവരെ 30 രൂപ അടച്ച് വാങ്ങാം. ഫോ 04862 235264, 235364.

date