ഇരിക്കൂര്‍ ഗവ. ആശുപത്രിയുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഇരിക്കൂര്‍ ഗവ. ആശുപത്രിയുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി നസീര്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സി.വി.എന്‍ യാസിറ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ആരോഗ്യ മിഷനില്‍ നിന്നുള്ള 8 ലക്ഷം, പഞ്ചായത്ത് വിഹിതമായ 5 ലക്ഷം, പ്രവാസി സംഘടനകളില്‍ നിന്നുള്ള നാലു ലക്ഷം രൂപയും ചേര്‍ത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതിയ ഫാര്‍മസി, കാത്തിരിപ്പ് കേന്ദ്രം, ഇന്റര്‍ലോക്ക് പതിപ്പിക്കല്‍, പുതിയ ഒ.പി ബ്ലോക്കിലെ കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കും.
ആരോഗ്യരംഗത്ത് മാത്യകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആരോഗ്യ കേരളം പുരസ്‌കാരത്തില്‍ കണ്ണൂര്‍ ജില്ലയിലെ മികച്ച മൂന്നാമത്തെ പഞ്ചായത്തായി ഇരിക്കൂറിനെ തെരഞ്ഞെടുത്തതിന്റെ സന്തോഷം പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ പങ്കുവെച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ സരസ്വതി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, എന്നിവര്‍ മുഖ്യാതിഥികളായി. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സഫീറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. അബ്ദുള്‍ ഖാദര്‍, സി. രാജീവന്‍, ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.ടി അനസ്, ക്ഷേമകാര്യ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി ഫാത്തിമ, മെഡിക്കല്‍ ഓഫീസര്‍ മനു മാത്യു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments