Post Category
അങ്കണവാടി വര്‍ക്കര്‍ - ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പെരുങ്കടവിള അഡിഷണല്‍ എ.സി.ഡി.എസിന്റെ പരിധിയിലുള്ള പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ - ഹെല്‍പ്പര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാവുകയും 46 വയസ് കവിയാത്തതുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2014 ല്‍ അപേക്ഷ സമര്‍പ്പിക്കുകയും, ഇപ്പോള്‍ പ്രായപരിധി പിന്നിടുകയും ചെയ്തവര്‍ക്കും അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വരെ പഠിച്ചവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 20 ന് മുന്‍പ് സമര്‍പ്പിക്കണം.
(പി.ആര്‍.പി 1693/2018)
date
- Log in to post comments