Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്:  24-ാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

 

    കന്നുകാലികള്‍ക്കുളള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്‍റെ 24-ാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ( ജൂണ്‍ 21) തുടക്കം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് കല്ലടിക്കോട് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയശ്രീ നിര്‍വഹിക്കും. കാറ്റിലൂടെ പകരുന്ന രോഗമായതിനാല്‍ പശു, കാള, എരുമ, പോത്ത് തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി.പി പ്രസാദ് അറിയിച്ചു. 10 രൂപയാണ് പ്രതിരോധ കുത്തിവെയ്പ്പിന് ഈടാക്കുക.

date