Skip to main content

കാര്‍ഷികയന്ത്രവല്‍ക്കരണത്തിന് കൃഷിവകുപ്പ്‌സഹായം നല്‍കുന്നു

 

2018-19 വര്‍ഷത്തില്‍ കാര്‍ഷികയന്ത്രവല്‍ക്കരണ പദ്ധതി പ്രകാരം ട്രാക്ടര്‍, പവര്‍ടില്ലര്‍, കാടുവെട്ടുയന്ത്രം തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ വാങ്ങുന്നതിന് കൃഷിവകുപ്പില്‍ നിന്നും സഹായധനം നല്‍കുന്നു.  കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് ഇത്തരം യന്ത്രങ്ങള്‍ വാങ്ങുന്നതിന് 40 മുതല്‍ 50 ശതമാനം വരെയാണ് സബ്‌സിഡി നല്‍കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 25 നു മുമ്പായി തൊട്ടടുത്ത കൃഷിഭവനില്‍ ബന്ധപ്പെടേണ്ടതാണ്.

 

date