Skip to main content

തിരൂരില്‍ റോഡ് അറ്റകുറ്റപണി തുടങ്ങി

 

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം- തിരൂര്‍ റൂട്ടില്‍ വൈലത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡ് അറ്റകുറ്റപണി  തുടങ്ങി. തിരൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള മേഖലയിലും തിരൂര്‍ നഗര റോഡുകളിലുമാണ് അറ്റകുറ്റപണി. വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡിലെടുത്ത കുഴികള്‍ മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ റോഡിലെ ചില ഭാഗങ്ങളില്‍ വീണ്ടും കുണ്ടും കുഴിയുമായത് വാഹനയാത്രയും കാല്‍നടയാത്രയും ദുഷ്‌ക്കരമാക്കി. ഇതോടെയാണ് ഒന്നേകാല്‍ കോടി രൂപ ചെലവില്‍ റോഡുകളിലെ കുഴികള്‍ അടച്ച് യാത്ര സുഗമമാക്കാന്‍ നടപടിയായത്. മഴയുള്ളതിനാല്‍ തത്ക്കാലം റോഡിലെ കുഴികള്‍ അടക്കും. മഴ മാറിയതിന് ശേഷം റോഡ് നവീകരണ പ്രവൃത്തി മുഴുവനായി നടത്താനാണ് തീരുമാനം. റോഡ് അറ്റകുറ്റപണി തുടങ്ങിയതിനാല്‍ തിരൂര്‍- വൈലത്തൂര്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവൃത്തി അവസാനിക്കുന്നത് വരെയാണ് നിയന്ത്രണം. തിരൂര്‍ റൂട്ടിലോടുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വൈലത്തൂര്‍- താനാളൂര്‍ വട്ടത്താണി വഴി തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date