ഭക്ഷ്യ മത്സ്യങ്ങളില്‍ മായം: ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി
മത്സ്യങ്ങളില്‍ വ്യാപകമായി ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി. മത്സ്യമാര്‍ക്കറ്റില്‍ നിന്ന് മത്സ്യസാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനക്കയച്ചു. വ്യാഴാഴ്ച (ഇന്നലെ) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് കെ. സുഗുണന്‍, തിരൂര്‍, കൊണ്ടോട്ടി മേഖലകളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസര്‍മാരായ അബ്ദുറഷീദ്, കെ.സി മുസ്തഫ എന്നിവരാണ് പരിശോധന നടത്തിയത്. ചെമ്മീന്‍, ആവോലി, അയ്ക്കോറ തുടങ്ങിയ വില കൂടിയ മത്സ്യങ്ങളുടെ സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനക്കായി ശേഖരിച്ചത്. ഇവ വില്‍പ്പനയ്ക്ക് വച്ചവരുടെ വിശദ വിവരങ്ങളും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധനയും നടപടിയും കര്‍ശനമാക്കിയത്. പരിശോധനാ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് ഓഫിസര്‍ കെ. സുഗുണന്‍ പറഞ്ഞു.
ഭക്ഷ്യ മത്സ്യങ്ങളില്‍ മായം:
ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി

- Log in to post comments