അധ്യാപക ഒഴിവ്
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ സംസ്‌കൃത വിഭാഗത്തിലും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലും ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും നിശ്ചിത യോഗ്യതയുള്ളവരുമായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്ന് (ജൂണ്‍ 29) രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. ഫോണ്‍ 0494 2630027.
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍െ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ രണ്ട് (ഇംഗ്ലീഷ്), മൂന്ന് (മാത്തമാറ്റിക്‌സ്) തിയ്യതികളില്‍ രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ www. ptmgovernmentcollege.in ല്‍ ലഭിക്കും.
- Log in to post comments