Post Category
വള്ളുവനാട് തനിമ: കലാകായിക പരിശീലനം
പെരിന്തല്‍മണ്ണ നഗരസഭയുടെ നേതൃത്വത്തില്‍ വള്ളുവനാട് തനിമ സാംസ്‌കാരിക പദ്ധതിയുടെ ഭാഗമായി നഗരസഭാ നിവാസികള്‍ക്ക് സൗജന്യ കലാകായിക പരിശീലനം നല്‍കുന്നു. സംഗീതം, നൃത്തം, ചിത്രരചന, ചെണ്ട, തബല, വയലിന്‍, കീബോഡ് എന്നിവയില്‍ താല്പര്യമുള്ളവര്‍ക്ക് ജൂണ്‍ 30 ന് വൈകീട്ട് നാലിന് പെരിന്തല്‍മണ്ണ മൂസ്സക്കുട്ടി സ്മാരക ടൗണ്‍ ഹാളില്‍ നടക്കുന്ന രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍: 7558961030.
date
- Log in to post comments