Post Category
കര്‍ഷക സഭ സംഘടിപ്പിച്ചു.
കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളും കര്‍ഷകര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളും വിശദീകരിക്കുന്നതിന് തൃപ്രങ്ങോട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കര്‍ഷക സഭ സംഘടിപ്പിച്ചു. ചമ്രവട്ടം ഗവ:യു .പി.സ്‌കൂളില്‍ സംഘടിപ്പിച്ച കര്‍ഷകസഭ വാര്‍ഡ് അംഗം കെ.ആര്‍. റഷീദ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് വി.കെ.സുകു പദ്ധതികള്‍ വിശദീകരിച്ചു. വി.വിജീഷ് ബാബു, എ. പ്രഭാകരന്‍, എ.വി. സുധീര്‍, കെ.പി.നൗഷാദ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments