ബാങ്കുകള്‍ കഴിഞ്ഞവര്‍ഷം നല്‍കിയത് 4,838 കോടി രൂപയുടെ കാര്‍ഷിക വായ്പ
- വിദ്യാഭ്യാസ വായ്പ 214 കോടി രൂപ, ഭവന വായ്പ 1,845 കോടി
- ഈ വര്‍ഷം 4,640 കോടിയുടെ കാര്‍ഷിക വായ്പ
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പയായി ബാങ്കുകള്‍ നല്‍കിയത് 4,838 കോടി രൂപ. കാര്‍ഷികമേഖലയില്‍ 4,370 കോടി രൂപ നല്‍കാനാണ് ലക്ഷ്യമി'ിരുത്. 111 ശതമാനം നേ'ം കൈവരിച്ചു. ജില്ലയിലെ ബാങ്കുകളുടെ ആദ്യപാദ പ്രവര്‍ത്തനം വിലയിരുത്താനായി ഡോ.എ. സമ്പത്ത് എം.പി.യുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല അവലോകന യോഗത്തിന്റേതാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം 3,408 കോടിയുടെ ഹ്രസ്വകാല കാര്‍ഷിക വായ്പകളും ചെറുകിട ജലസേചനത്തിനായി 128 കോടി രൂപയുടെ വായ്പകളും ഭൂവികസനം, ഫാംയന്ത്രവത്കരണം, പ്ലാന്റേഷന്‍ എിവയ്ക്കായി യഥാക്രമം 31 കോടി, 29 കോടി, 213 കോടി രൂപയുടെ വായ്പകളും അനുവദിച്ചു. മത്സ്യമേഖലയില്‍ 42 കോടി രൂപയുടെയും ക്ഷീര മേഖലയില്‍ 126 കോടി രൂപയുടെയും വളര്‍ത്തുപക്ഷികളുടെ ഫാമുകള്‍ക്കായി 105 കോടി രൂപയുടെയും വായ്പകള്‍ അനുവദിച്ചി'ുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി 1,596 കോടി രൂപ വായ്പ നല്‍കി. 1707 കോടി രൂപ വായ്പ നല്‍കാനാണ് ലക്ഷ്യമി'ിരുത്. കയറ്റുമതി വായ്പയായി 11 കോടി രൂപ നല്‍കി. വിദ്യാഭ്യാസ വായ്പയിനത്തില്‍ 551 കോടി രൂപ നല്‍കാനാണ് ലക്ഷ്യമി'ിരുതെങ്കിലും നല്‍കിയത് 214 കോടി രൂപയാണ്. 39 ശതമാനമാണ് നേ'ം. ഭവനവായ്പയായി 1845 കോടി രൂപ നല്‍കി. 1,779 കോടി രൂപ ഈ മേഖലയില്‍ നല്‍കാനാണ് ലക്ഷ്യമി'ിരുത്. മുന്‍ഗണന മേഖലയില്‍ 833 കോടി രൂപയുടെ മറ്റു വായ്പകള്‍ നല്‍കിയി'ുണ്ട്.
ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയില്‍ 4,640 കോടി രൂപയുടെ വായ്പ നല്‍കുകയാണ് ലക്ഷ്യം. ചെറുകിട ഇടത്തര സംരംഭങ്ങള്‍ക്കായി 1,823 കോടിയാണ് ജില്ലയിലെ ബാങ്കുകള്‍ മാറ്റിവച്ചിരിക്കുത്. മുന്‍ഗണനമേഖലയില്‍ 3,498 രൂപയുടെ മറ്റു വായ്പകള്‍ അനുവദിക്കും. പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി(പി.എം.ഇ.ജി.പി.)യ്ക്കായി മാര്‍ച്ച് 31 വരെ 603 അപേക്ഷ ലഭിച്ചു. ഇതില്‍ 183 എണ്ണം അനുവദിച്ചു. 258 അപേക്ഷകള്‍ നിരസിച്ചു. ഒമ്പതു 'ോക്കുകളില്‍ 'ോക്ക്തല ബാങ്കേഴ്‌സ് സമിതി യോഗങ്ങള്‍ ചേര്‍ു.
റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സൂരജ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് റീജണല്‍ മാനേജര്‍ കെ. സന്തോഷ്, ഡെപ്യൂ'ി കളക്ടര്‍ ശോഭ സന്തോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി 1751/2018)
- Log in to post comments