Skip to main content

പഞ്ചായത്തുകളില്‍ കര്‍ഷക ചന്തകള്‍ ആരംഭിക്കും: മന്ത്രി വി.എസ് സുനില്‍ കുമാര്‍     

  

                സംസ്ഥാനത്തെ ആയിരം പഞ്ചായത്തുകളില്‍ കര്‍ഷക ചന്തകള്‍ നവംബര്‍ 25ന് ആരംഭിക്കുമെന്ന് കൃഷി,മണ്ണ് പരിവേഷണ-സംരക്ഷണ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. കുടുംബശ്രീ വയനാട് ജില്ല മിഷന്‍ ഭക്ഷ്യ സുരക്ഷ ഭവനം, ഹരിതകര്‍മ്മ സേന ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ ഈ ചന്തയിലൂടെ വില്‍ക്കാം. കുടുംബശ്രീയും കൃഷിവകുപ്പും സംയുക്തമായാണ് ചന്തകള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനു പുറമെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആയിരം മൂല്യവര്‍ദ്ധിത യൂണിറ്റുകളും തുടങ്ങും.  ഭൂമി തരിശ്ശിടുന്നവര്‍ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ കരട് തയ്യാറായതായി മന്ത്രി അറിയിച്ചു. എന്റെ കൃഷി എന്റെ സംസ്‌കാരം പദ്ധതി പ്രകാരം പച്ചക്കറി വിത്തുകളുടെ വിതരണവും, മൂരിയിറച്ചി, ചിക്കന്‍ 65 എന്നീ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

                സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ കൃഷ്ണപ്രസാദ്, അനര്‍ട്ട് ജില്ലാ എഞ്ചിനിയര്‍ വി. ശ്രീകുമാര്‍, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സാജിത, ജില്ലാ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍മാരായ കെ.എ. ഹാരിസ്, കെ.ടി. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

date