ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന പദ്ധതിയില്‍ 233 പേര്‍ക്ക് പരിശീലനം നല്‍കി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതിയിന്‍ കീഴില്‍ കഴിഞ്ഞ മൂന്നു മാസ കാലയളവില്‍ 233 പേര്‍ക്ക് പരിശീലനം നല്‍കി. ഗ്രാമീണ ജനതയ്ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കി വായ്പകള്‍ അനുവദിച്ച് അവരെ സ്വയം പര്യാപ്തരാക്കുന്നതിനാണ് എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ പരിശീലനം നല്‍കിയ 233 പേരില്‍ 121 പേര്‍ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്നവരാണ്. പരിശീലനം ലഭിച്ചവരില്‍ 207 പേര്‍ വനിതകളും 26 പേര്‍ പുരുഷന്മാരുമാണ്. സംരംഭകത്വ പരിശീലനം, ഫാസ്റ്റ്ഫുഡ് സ്റ്റാള്‍ നടത്തിപ്പ്, സാമ്പത്തിക സാക്ഷരത, പേപ്പര്‍ കവര്‍-ഫയല്‍ നിര്‍മാണം, ആഭരണ നിര്‍മാണം, തയ്യല്‍ എന്നിവയിലാണ് പരിശീലന പരിപാടികള്‍ നടത്തിയത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം പിടി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന പദ്ധതി ഉപദേശക സമിതി യോഗത്തില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ നടത്തേണ്ട പരിശീലന പരിപാടികള്‍ തീരുമാനിച്ചു. സാമ്പ്രാണി തിരി നിര്‍മാണം, പൊതുസംരംഭകത്വ പരിശീലനം, ആഭരണ നിര്‍മാണം, വാണിജ്യ പുഷ്പ കൃഷി, ചണ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയിലായിരിക്കും അടുത്ത മൂന്നു മാസം പരിശീലനം നല്‍കുക.
ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ 2017-2018 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് എഡിഎം പി.ടി എബ്രഹാം എസ്ബിഐ റീജണല്‍ മാനേജര്‍ സുരേഷ്‌കുമാറിന് നല്‍കി പ്രകാശനം ചെയ്തു. പത്തനംതിട്ട ഡിഐസി മാനേജര്‍ കെ.ഷൈലമ്മ, ആര്‍എസ്ഇടിഐ ജില്ലാ ഡയറക്ടര്‍ കെ ജോര്‍ജ് വര്‍ഗീസ്, ജില്ലാ എംപ്ലോയ്‌മെന്റ് പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ ഖദീജാ ബീവി, ഡിആര്‍ഡിഎ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എസ്. രമാഭായി, ജില്ലാ ലീഡ് ബാങ്ക് പ്രതിനിധി ലൈലാ ചാക്കോ, നബാര്‍ഡ് എജിഎം രഘുനാഥന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments