കേരളത്തിന്റെ തനതായ ബാങ്ക് രൂപീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കേരളത്തിന്റെ തനതായ ബാങ്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വല്ലം ജംഗ്ഷനില്‍ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ വല്ലം ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ദിഷ്ട കേരള ബാങ്കിന്റെ ഘടകങ്ങള്‍ ആയിരിക്കും സംസ്ഥാന ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും. കേരളത്തിന്റെ തനതായ ബാങ്ക് രൂപീകരിക്കുന്നതിലൂടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാനാവും. കേരള ബാങ്ക് വരുമ്പോള്‍ ജില്ലാ ബാങ്കുകളുടെ ഭരണസമിതി മാത്രമേ ഇല്ലാതാവുകയുള്ളൂ. നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങള്‍ കേരള ബാങ്ക് വഴി ഇടപാടുകാര്‍ക്ക് നല്‍കും. ഇത്തരമൊരു മാറ്റത്തിന് സഹകാരി സമൂഹം സര്‍ക്കാരിനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിംഗ് നയം സാധാരണക്കാരെ ബാങ്കുകളില്‍ നിന്ന് അകറ്റുകയാണ്. വന്‍കിട ബാങ്കുകളുടെ സേവനം ഭീമന്മാര്‍ക്കും മാത്രമായിരിക്കും. സാധാരണക്കാരില്‍നിന്ന് പൊതുമേഖലാ ബാങ്കുകള്‍ അകലം പാലിക്കുന്ന ഈ അന്തരീക്ഷത്തില്‍ കേരള ബാങ്കിന് പ്രസക്തി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്ക് തന്നെ മാതൃകയാണ്. കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്് ജനസ്വാധീനവും വിശ്വാസ്യതയും ഉണ്ട്്. പൊതുജനങ്ങള്‍ക്ക് സഹകരണ ബാങ്കുകളില്‍ ഉള്ള വിശ്വാസം മൂലമാണ് കറന്‍സി റദ്ദാക്കല്‍ സമയത്തെ വെല്ലുവിളികളെ നേരിടാനായത്. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തിയ സമരവും ജനങ്ങള്‍ക്ക് സഹകരണ ബാങ്കുകളിലുള്ള വിശ്വാസവും കറന്‍സി റദ്ദാക്കല്‍ സമയത്തെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനായിരുന്നു. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ഏറ്റെടുത്തു കൊണ്ട് ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാലര ഏക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ഒക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. സഹകരണമേഖലയില്‍ ഇന്‍സ്‌പെക്ടര്‍ -ഓഡിറ്റര്‍ തസ്തികകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടെല്‍ക്് ചെയര്‍മാന്‍ അഡ്വ എന്‍ സി മോഹനന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. സേഫ് ഡിപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ കെ അഷ്‌റഫ് നിര്‍വഹിച്ചു. മുന്‍ എംഎല്‍എ സാജുപോള്‍ ലാഭവിഹിതം വിതരണം ചെയ്തു. എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം എസ് ലൈല കര്‍ഷക സേവനകേന്ദ്രം പ്രഖ്യാപനം നടത്തി. റുപെ കിസാന്‍ കാര്‍ഡ് വിതരണം എറണാകുളം ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ബി ഓമനക്കുട്ടന്‍ നിര്‍വഹിച്ചു. ഒക്കല്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി എസ് അഞ്്ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗോപാലകൃഷ്ണന്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് മേഴ്‌സി ജോര്‍ജ്്്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാരദാമോഹനന്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments