Post Category
ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഒറ്റത്തവണ പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി യില്‍ ഉള്‍പ്പെടുത്തി ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ക്കുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് പിഴപലിശയും മുടക്കപ്പലിശയും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്. ഇടത്തരം വരുമാനക്കാരുടെ പിഴപലിശ പൂര്‍ണ്ണമായും മുടക്കപലിശ 70 ശതമാനവും ഒഴിവാക്കും. ഉയര്‍ന്നവരുമാനക്കാരുടെ പിഴപ്പലിശ പൂര്‍ണ്ണമായും മുടക്കപലിശ 50 ശതമാനവും ഒഴിവാക്കും. ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments