Post Category
ഇ.സി.ജി ടെക്നീഷ്യന് കരാര്‍ നിയമനം
വിതുര താലൂക്കാശുപത്രിയില്‍ രാത്രി ഷിഫ്റ്റിലേയ്ക്ക് (6.പി.എം - 6.എ.എം) ഒരു വനിത ഇ.സി.ജി ടെക്നീഷ്യനെ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. നവംബര്‍ 30 രാവിലെ 10 മണിക്ക്, സര്‍ക്കാര്‍ അംഗീകൃത നിശ്ചിത യോഗ്യതയുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിശദദിവരങ്ങള് പ്രവൃത്തി സമയത്ത് ഓഫീസില്‍ നിന്ന് അറിയാവുന്നതാണ്.
(പി.ആര്.പി 1935/2017)
date
- Log in to post comments